പെര്‍ള: ഷേണി ഏല്‍ക്കാനയില്‍ രണ്ടരലക്ഷം രൂപ വിലവരുന്ന ഓട്ടോമാറ്റിക് റബര്‍ഷീറ്റ് റോളര്‍ മെഷീന് മോഷണം പോയി. ജൂണ്‍ 22നും 28നും ഇടയിലുള്ള സമയത്തായിരുന്നു 600 കിലോഗ്രാം തൂക്കമുള്ള മെഷീന് മോഷണം പോയതെന്ന് കമ്പനി ഉടമ കണ്ണാടിക്കാനയിലെ സോജന് ജോര്‍ജ് ബദിയഡുക്ക പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.
പരാതിക്കാരനും ജ്യേഷ്ഠന്റെ ഭാര്യയും സഹോദരിയും ചേര്‍ന്നാണ് ഏല്‍ക്കാനയില്‍ പിവി റബേഴ്സ് എന്ന ബിസിനസ് സ്ഥാപനം തുടങ്ങിയത്. സ്വന്തം തോട്ടത്തില്‍ നിന്നുള്ളതും കര്‍ഷകരില്‍ നിന്നു ലാറ്റക്സ് വാങ്ങിച്ചുമാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനിടയില്‍ കാലവര്‍ഷക്കാലത്ത് കുന്നിടിഞ്ഞു സ്ഥാപനത്തിന് മുകളിലേക്ക് വീണു. ഇതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കമ്പനിയില്‍ നിന്നു മെഷീന് മോഷണം പോയത്. അതേസമയം മെഷീന് കവര്‍ച്ചക്കാരെ കുറിച്ച് പോലീസിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.